ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

1. വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം ക്ലാസ് മുറിയില്‍

ഇന്ന് പല വിഷയങ്ങളെ കുറിച്ചും ‍ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാകുന്നു എന്നത് സന്തോഷകരമാണ്. എന്നാല്‍ ഇവയുടെ ഉപയോഗം ശാസ്ത്രീയമാണോ? ജ്ഞാനനിര്‍മീതിക്ക് അവ എത്രകണ്ട് പ്രയോജനം ചെയ്യുന്നുണ്ട് ? 

ഉദാഹരണമായി തുള്ളലിന്റെ വ്യത്യസ്തരൂപങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു സി.ഡി.യുടെ കാര്യമെടുക്കുക. കമ്പ്യൂട്ടര്‍ / എല്‍.സി.ഡി. ഉപയോഗിച്ച് ഒരു അധ്യാപകന്‍ വളരെ ശ്രമം ചെയ്ത് അത് കാണിക്കുന്നു.
  • അങ്ങനെ കാണിച്ചാല്‍ മാത്രം മതിയോ ? 
  • അങ്ങനെ കാണിച്ചതുകൊണ്ടുമാത്രം ജ്ഞാനനിര്‍മിതിയുടെ അളവും ഗുണവും കൂടി എന്നു പറയാനാവുമോ?
  • എങ്ങനെ ഉപയോഗപ്പെടുത്തുമ്പോഴാണ് ആ ശ്രമം ഏറ്റവും ഫലവത്താവുക?  


ചര്‍ച്ചയില്‍ വന്ന പ്രധാന അഭിപ്രായങ്ങള്‍


രാജേഷ്‌ .എസ്.വള്ളിക്കോട്
ഇന്ന് ലഭ്യ മാകുന്ന സി ഡി കളില്‍ അധികവും ക്ലാസ്സ് റൂം സാഹചര്യങ്ങളെ പരിഗണി ക്കാതുള്ളതാണ് .സി ഡി യുടെ ഉപയോഗം ക്ലാസ് മുറികളില്‍ എന്നത് അധ്യാപന പരിശീലനങ്ങളില്‍വേണ്ടത്ര ഊന്നല്‍ നല്‍കിയിട്ടുമില്ല.ദൃശ്യ ഉപകരണം എന്ന നിലയില്‍ ഏറെ ഉപകരിക്കാവുന്ന എല്‍ പി സ്കൂളില്‍ ഇതിനുള്ള സൌകര്യങ്ങളോ പരിശീല നങ്ങ ളോ ഇനിയും വേണ്ടത്ര ലഭ്യമായിട്ടില്ല.എല്ലാ ക്ലാസ്സ് മുറികളും ഇതിനു പ്രപ്തമാകെണ്ടതുണ്ട് .
പ്രദര്‍ശനത്തിനു നിശ്ചയിച്ച സി ഡി മുന്‍ കൂട്ടി കാണുന്നതിനും അതിന്‍റെ ക്ലാസ്സ് റൂം സാധ്യത എന്തെന്ന് കുറിക്കുന്നതിനും അധ്യാപകര്‍ക്ക് അവസരം ഉണ്ടാവണം.
തുള്ളല്‍ പരിചയപ്പെടുത്തുമ്പോള്‍ അറിവ് നിര്‍മ്മാണ പ്രക്രീയയുടെ ഏതു ഘട്ടത്തിലാണ് സി ഡി ആവശ്യം എന്ന് നിശ്ചയിക്കണം .പ്രശ്ന സാന്ദര്‍ഭം ഒരുക്കുമ്പോള്‍ ആണോ , വിവര ശേഖരണത്തിന് ആവശ്യമാണോ,അതോ ആശയം ഉറപ്പിക്കുന്നതിനോ? .വിലയിരുത്തലിനു വേണ്ടിയോ ..ഇത് നിശ്ചയിക്കാന്‍ കഴിയുക ടീച്ചര്‍ ക്കാണ്‌. മുന്കൂടി ഇത് പരിശീലനങ്ങളില്‍ നിശ്ചയിക്കാന്‍ കഴിഞ്ഞാല്‍ ഏറെ സഹായം.
സി ഡി പ്രദര്‍ശനം നടക്കുമ്പോള്‍ കുട്ടികള്‍ വെറും കാഴ്ച്ചക്കാരാവുന്നസ്ഥിതി മാറ്റണം.മുന്‍കൂട്ടി ലഭ്യമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗൌരവമായ ഇടപെടല്‍ നടത്തുന്നവരായിഅവരെ വളര്‍ത്തണം


Dear All,
Very happy to see a discussion forum for such a topic. I have a suggestion regarding the topic itself. Instead of 'a discussion on the use of c.d. in class room' it would be good if we change it to 'a discussion on the use of multimedia materials and ICT in the class room'. I suggested so because it is not only C.D.s that we use but also pen drives, memory cards , external hard disks etc. Whatever device we use it is about the material that we plan to discuss.
Now regarding the use of such materials definitely the intervention from the part of the teachers is a must. If the teacher has done enough homework with the material the show would be a success. I have experimented both, two years back. Showed the same material to two classes - to one with enough explanations and to the other with no explanations at all. The first class was able to answer me. The attempt was 85 percent failure in the other as they became restless and even the silent students could not get anything out of it. My experience shows that teachers intervention in between the show would enhance learning. Use a remote control or the pause button wherever we feel like explaining...

Let them answer our doubts in between... raise their doubts etc...

A lot of materials related to the teaching of English in classes 5-12 are available in http://www.english4keralasyllabus.com

All of you are welcome to the blog to get something or contribute something...

Rajeev Sir
english4keralasyllabus.com

രാജീവ് ജോസഫിന്റെ നിര്‍ദേശം തീര്‍ച്ചയായും പ്രസക്തമാണ്. ചര്‍ച്ചയുടെ വിഷയം "വിവരസാങ്കേതികവിദ്യയുടെ ഉപയോഗം ക്ലാസ് മുറിയില്‍"
എന്ന് മാറ്റിയിരിക്കുന്നു.

purushothaman p.v21 August 2012 10:39
കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ എല്ലാമായി എന്ന ധാരണ വളരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതു തന്നെയാണ്. എന്നാല്‍ ഒരു മള്‍ട്ടിമീഡിയ ഉപകരണമെന്ന നിലയില്‍ കമ്പ്യൂട്ടര്‍ മുന്നോട്ടു വെക്കുന്ന സാദ്ധ്യതയെ അവഗണിക്കാനാവുമോ? പ്രാഥമികസ്രോതസ്സില്‍ നിന്നുതന്നെ വിവരം ശേഖരിക്കണമെന്ന ആവശ്യത്തെ നേരിട്ടല്ലെങ്കിലും ഒരു പരിധിവരെ തൃപ്തിപ്പെടുത്താന്‍ കമ്പ്യൂട്ടറിനു സാധിക്കില്ലേ?
ഒരു യഥാര്‍ഥ തുള്ളല്‍ കലാകാരന്‍ എല്ലായിടത്തും ചെന്ന് തുള്ളലിന്റെ അവതരണം നടത്തുക എന്നത് പ്രായോഗികമല്ലല്ലോ. അങ്ങനെ വരുമ്പോള്‍ ഒരു മികച്ച തുള്ളല്‍ കലാകാരന്‍ നടത്തുന്ന സോദാഹരണ അവതരണത്തിന്റെ അനവധി കോപ്പികള്‍ എടുത്ത് സ്കൂളുകളിലെത്തിച്ചാല്‍ എല്ലാ സ്കൂളുകളിലും ആ കലാകാരന്‍ എത്തിച്ചേര്‍ന്ന ഫലമാണ് ഒരര്‍ഥത്തില്‍ ഉണ്ടാവുന്നത്.
രാജേഷ് പറഞ്ഞ പ്രശ്നം അതായത്, ഉപകരണങ്ങളുടെ കുറവ് ഉണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍ ഒരു കമ്പ്യൂട്ടറേ ഉള്ളുവെങ്കിലും അത് ഉപയോഗിക്കുക എന്നതിനല്ലേ മുന്‍ഗണന കൊടുക്കേണ്ടത്? എല്ലാ സൗകര്യങ്ങളുമായിട്ട് തുടങ്ങാമെന്നു വച്ചാല്‍ നാം എപ്പോഴാണ് തുടങ്ങുക?
പരിശീലനം കിട്ടിയിട്ടില്ല എന്നതും ഒരു വിഷയമായി എടുക്കേണ്ടതുണ്ടോ? താങ്കള്‍ ഈ പേജില്‍ പ്രതികരണം നടത്തിയത് അതിനുള്ള സാങ്കേതികവിദ്യ ഏതെങ്കിലും സ്ഥാപനത്തില്‍ ചെന്നു പഠിച്ചതിന്റെ ഫലമായിട്ടാണോ? ആണെങ്കില്‍ തന്നെയും അതില്‍ കുറെ ഭാഗമെങ്കിലും സ്വയം വികസിപ്പിച്ചെടുത്തതല്ലേ?

രാജീവ് ജോസഫ് അദ്ധ്യാപകന്‍ നടത്തേണ്ട ഇടപെടലിനെ കുറിച്ചാണ് പ്രധാനമായും സൂചിപ്പിച്ചത്.അത് അംഗീകരിക്കുന്നു. ഇടപെടലിന്റെ രൂപങ്ങളെ സംബന്ധിച്ച് ഇനിയും വിശദാംശങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. ഒപ്പം എന്ത് കാണിക്കണം എന്നതും പ്രധാനമല്ലേ? അത്തരം ഉരു തെരഞ്ഞടുപ്പിലേക്ക് വരുമ്പോള്‍ തനിക്ക് പറ്റിയ ഇനം തന്നെ അധ്യാപകന്റെ കയ്യില്‍ എത്തിച്ചേരണം എന്നുണ്ടോ? യു-ട്യൂബിലെ എല്ലാ ഇനങ്ങളും അതുപോലെ ഉപയോഗിക്കാനാവുമോ? എങ്കില്‍ എന്തുചെയ്യാനാകും? എങ്ങനെ എഡിറ്റ് ചെയ്യും? അത് എളുപ്പമുള്ള കാര്യമാണോ? പരിശീലനമില്ലാതെ അതു സാധിക്കുമോ? അറിവുള്ളവര്‍ അത്തരം വിവരങ്ങള്‍ പങ്കുവെച്ചാല്‍ നന്ന്.

P.P. Venugopalan22 August 2012 03:49
ഒരു കമ്പ്യൂട്ടറും അന്‍പതിലധികം കുട്ടികളും ഉള്ള ക്ലാസ്സില്‍ വേറെ സാധ്യതകള്‍ ധാരാളമുണ്ടെന്നിരിക്കെ സാങ്കേതിക വിദ്യയിൽതന്നെ പിടിച്ചു നിൽക്കേണ്ടതുണ്ടോ ?


purushothaman p.v22 August 2012 10:58
അമ്പത് കുട്ടികളുള്ള ക്ലാസില്‍ ഒരു കമ്പ്യൂട്ടര്‍ നല്‍കുന്ന ദൃശ്യാനുഭവത്തിന് പരിമിതികളുണ്ട് എന്നത് അംഗീകരിക്കുന്നു. എന്നാല്‍ ദൃശ്യവും ശബ്ദവും ചേര്‍ന്ന ഒരു വീഡിയോ അനുഭവത്തെ നാം മറ്റെന്തുകൊണ്ടാണ് പകരം വെക്കുക? ചിത്രങ്ങളും പത്രക്കട്ടിങ്ങുകളുമൊക്കെ പരിമിതമായ ഫലമല്ലേ ചെയ്യുക? അമ്പതു കുട്ടികളുള്ള ക്ലാസിലെ ഒറ്റക്കമ്പ്യൂട്ടര്‍ അനുഭവത്തിന് പരിമിതിയുണ്ട് എന്നു സമ്മതിച്ചാല്‍ തന്നെ അത് ഇരുപതോ അതില്‍ താഴെയോ കുട്ടികളുള്ള ക്ലാസിന് ബാധകമല്ലല്ലോ? അവിടെ എന്താണ് അധ്യാപകനെ തടസ്സപ്പെടുത്തുന്നത് ? മനോഭാവം? പരിചയക്കുറവ്? അറിവില്ലായ്മ?

പാഠസന്ദര്‍ഭത്തിനനുസരിച്ച് റിസോഴ്സ് സി.ഡികള്‍ കണ്ടെത്തുന്നതുപോലെ പ്രധാനമാണ് അല്ലെങ്കില്‍ അതിലേറെ പ്രധാനപ്പെട്ടതാണ് അത് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത്.സി.ഡി യിലെ ദ‍ശ്യങ്ങളും വിവരണങ്ങളും മുഴുനീളെ കേള്‍പ്പിക്കുന്ന പതിവാണ് മിക്കവാറും കാണുന്നത്.തുടര്‍ന്ന് അനിവാര്യമായ ചര്‍ച്ചകള്‍ നടത്താറുമില്ല.അതിനു പകരം കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിന്‍രെ ആവശ്യകത കുട്ടികളുടെ ഭാഗത്തുനിന്നു തന്നെ വരാന്‍ ആവശ്യമായ ഇടപെടലാണ് അധ്യാപികയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.അതുപോലെ ആവശ്യമായ ഇടങ്ങളില്‍ നിര്‍ത്തി അനിവാര്യമായ ചര്‍ച്ചകള്‍ നയിച്ചാല്‍ അറിവു നിര്‍മ്മാണം സാധ്യമാണ്.അതിനു വേണ്ടതെന്താണ്?....അധ്യാപിക ആദ്യം റിസോഴ്സ് സി.ഡി കാണുകയും ഉള്ളടക്കം സ്വാംശീകരിക്കുകയും വേണം..ഉന്നയിക്കേണ്ടുന്ന ചോദ്യങ്ങള്‍ സഹിതമുള്ള പ്രക്രിയ ടീച്ചിംങ്ങ് മാന്വലില്‍ ഉണ്ടാവുകയും വേണം.കാഴ്ചക്ക് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കണം....ഇങ്ങനെ ചിന്തിക്കുമ്പോള്‍ മാത്രമാണ് ഐ.സി.ടി സാധ്യത പഠനത്തിന് ഫലപ്രദമായി ഉപയോഗിക്കുന്നു എന്നു പറയുവാന്‍ കഴിയുക..അല്ലാത്തിടത്തോളം ടീച്ചര്‍ക്ക് വിശ്രമിക്കാനുള്ള മണിക്കൂറുകളായും,കുട്ടികളെ കേവല കാഴ്ചക്കാരായി പരിമിതപ്പെടുത്തുന്ന പ്രവര്‍ത്തനമായും മാത്രമേ ഇതിനെ നോക്കിക്കാണാന്‍ കഴിയൂ..
ഏതൊരു സാങ്കേതികവിദ്യയും ചെയ്തുണ്ടാകുന്ന ഒരു വഴക്കം ആവശ്യപ്പെടുന്നുണ്ട്. ഇന്നത്തെ തലമുറയിലെ അധ്യാപകരെ സംബന്ധിച്ച് അവരുടെ പ്രീ-സര്‍വീസ് പരിശീലനശേഷമാണ് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ കടന്നു വന്നത്. അതുകൊണ്ടുതന്നെ ഒട്ടേറെ സമയം ചെലവഴിച്ചുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ ആദ്യഘട്ടത്തില്‍ ആവശ്യമുണ്ട്. അതിനുള്ള സമയവും ക്ഷമയും നമുക്ക് ഉണ്ടോ എന്നതാണ് പ്രശ്നം. മറ്റൊന്ന് ആദ്യമൊക്കെ വരാവുന്ന പരാജയങ്ങളാണ്. ഒറ്റപ്പെട്ട പരാജയങ്ങളില്‍ പതറി പിറകോട്ടു പോയാല്‍ അതോടെ തീര്‍ന്നു പരീക്ഷണകൗതുകം. ഒന്നോരണ്ടോ വട്ടം പരാജയപ്പെട്ടാലും ഞാനിത് പഠിച്ചെടുക്കും എന്ന നിര്‍ബന്ധബുദ്ധി ഉണ്ടാവുക എന്നതാണ് പ്രധാനം. അതുള്ളവരാണ് ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിട്ടു മുന്നോട്ടുപോകുന്നത്. ആര്‍ക്കും അത്തരമൊരു മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ


ശാസ്ത്രവിഷയങ്ങളില്‍ മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം:Multimedia facilities are only a supplement, not a substitute to Laboratories/Experiments. പക്ഷേ, ചിലരെങ്കിലും പരീക്ഷണങ്ങളുടെ പകരക്കാരനായി പരീക്ഷണങ്ങളുടെ വീഡിയോദൃശ്യങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ടാവാം...ചെയ്യാന്‍ പറ്റുന്ന പരീക്ഷണങ്ങള്‍ അങ്ങനെ തന്നെ ചെയ്യണം..ചെയ്തതിന് ശേഷം കൂടുതല്‍ ഭംഗിയായി ചെയ്യാനുള്ള പ്രചോദനമായി, വേണമെങ്കില്‍ multimedia ആകാം.നിലവിലുള്ള സാഹചര്യത്തില്‍, ഒരു തരത്തിലും സംഘടിപ്പിക്കാന്‍ പറ്റാത്ത പരീക്ഷണങ്ങള്‍ക്കായിരിക്കണം, multimedia-യുടെ ഉപയോഗം. ഉദാഹരണമായി, Electrical circuits-ന് K-Tech Lab പോലുള്ള Simulations ലഭ്യമാണ്. പരീക്ഷണമായി, ഒന്നും ചെയ്യാതെ, എല്ലാം K-Tech Lab-ല്‍ ഉണ്ടല്ലോ...എന്ന് വിചാരിച്ചാല്‍, അത് ശാസ്ത്രപഠനത്തിന് ഒരിക്കലും ഗുണകരമാവില്ല.....
 
സലാം മാഷിന്റെ നിരീക്ഷണം അതീവപ്രാധാന്യം അര്‍ഹിക്കുന്നു. അമൂര്‍ത്തമായ പല ആശയങ്ങളും ശാസ്പ്രത്തില്‍ അവതരിപ്പിക്കേണ്ടിവരും. ഉദാഹരണമായി അറ്റോമിക തലത്തില്‍ നടക്കുന്ന ഇലക്ട്രോണ്‍ കൈമാറ്റം പോലുള്ള കാര്യങ്ങള്‍. അത്തരം സന്ദര്‍ഭങ്ങളില്‍ അനിമേഷല്‍ പോലെ പ്രയോജനകരമായ മറ്റൊന്നില്ല.

DIET KASARAGOD
പുതിയ ഒരു വിഷയത്തില്‍ ചര്‍ച്ച തുടങ്ങുന്നതിനാല്‍ ഈ ചര്‍ച്ച തല്‍ക്കാലം  ഇവിടെ നിര്‍ത്തിവെക്കുന്നു.

ചര്‍ച്ചയില്‍ പങ്കെടുത്ത മുഴുവന്‍ സുഹൃത്തുക്കള്‍ക്കും നന്ദി.
പുതിയ ചര്‍ച്ചയുടെ വിഷയം ചുവടെ. തുടര്‍ന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സഹകരിക്കുമല്ലോ.


2. ഇന്നത്തെ മികച്ച അധ്യാപകന്‍/പിക

വീണ്ടുമൊരു അധ്യാപകദിനം എത്തിച്ചേര്‍ന്നിരിക്കുന്നു. അധ്യാപകന്റെ സാമൂഹ്യ ഉത്തരവാദിത്തങ്ങളെ കുറിച്ച് നാം വീണ്ടും വിചിന്തനം ചെയ്യേണ്ട സന്ദര്‍ഭമാണിത്.
പഴയ കാലത്തെ നല്ല അധ്യാപകരെ എത്രയോ പേര്‍ ആദരപൂര്‍വം അനുസ്മരിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് നാം സാക്ഷിയാവാറുണ്ട്. സ്കൂളില്‍ പോകാതെ മടിച്ചിരിക്കുന്ന കുട്ടികളെ വീട്ടിനുള്ളില്‍ നിന്നോ പാടത്തുനിന്നോ പറമ്പില്‍ നിന്നോ തേടിപ്പിടിക്കുക, കുളിപ്പിക്കുക, പുസ്തകങ്ങളും മറ്റും വാങ്ങിക്കൊടുക്കുക, ഭക്ഷണം നല്‍കുക  എന്നിങ്ങനെ അന്നത്തെ നല്ല അധ്യാപകര്‍ ചെയ്ത കാര്യങ്ങള്‍ നിരവധിയാണ്.

കാലം മാറി. സമൂഹവും മാറി. അതുകൊണ്ടുതന്നെ പുതിയ കാലത്തെ ഒരു നല്ല അധ്യാപകന്റെ ലക്ഷണങ്ങളും വ്യത്യസ്തമാവണം.
ഇവിടെ പുതിയ ഒരാലോചന പ്രസക്തമായിത്തീരുന്നു.

ഇന്നത്തെ മികച്ച അധ്യാപകന്റെ/പികയുടെ സവിശേഷതകള്‍ എന്തൊക്കെയാണ് ?
അഥവാ  എന്തൊക്കെയാവണമെന്നാണ്  താങ്കള്‍ കരുതുന്നത് ?

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതികരണങ്ങളും ക്ഷണിക്കുന്നു. 
താഴെ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ചെയ്യൂ 

1 comment:

  1. The dignity of school teaching as a profession must be restored….

    Teachers constitute the basic foundation of the school education system. However ,there is a general decline in morale among school teachers, especially those in primary schools, and consequently it is no longer seen as an attractive profession for qualified young people….It is essential to ensure that qualified teachers are recruited and provided with the necessary incentives to enable them to work better.( National Knowledge Commission 2009, page 52,para 2.7)

    ReplyDelete