ഫ്ലാഷ് ന്യൂസ്

2012-13 വര്‍ഷത്തെ കാസര്‍ഗോഡ് ജില്ലയിലെ LSS, USS റിസല്‍ട്ടുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.....റിസല്‍ട്ടിന് ബന്ധപ്പെട്ട വാര്‍ത്തയില്‍ ക്ലിക്ക് ചെയ്യുക.....

Wednesday, 15 May 2013

വാര്‍ഷിക പദ്ധതി അന്തിമരൂപത്തിലേക്ക്

കാസര്‍ഗോഡ് ഡയറ്റിന്റെ അടുത്ത അക്കാദമിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപമായി വരുന്നു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളും ട്രെയിനര്‍മാരും പങ്കെടുക്കുന്ന ശില്പശാല നീലേശ്വരം ടി. ടി. ഐ യില്‍ പുരോഗമിക്കുകയാണ്. വരും വര്‍ഷം ജില്ലയിലെ പ്രൈമറിസ്കൂളൂകളുടെ അക്കാദമിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രപദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്. ഒപ്പം ഏതാനും തെരഞ്ഞെടുത്ത സ്കൂളുകളില്‍ ട്രൈ ഔട്ട് അടിസ്ഥാനത്തില്‍ ഒരു പ്രവര്‍ത്തന പാക്കേജ് നടപ്പിലാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Tuesday, 14 May 2013

ലേസര്‍ പദ്ധതി പുതിയ വര്‍ഷത്തിലേക്ക്

2012-13 അധ്യയനവര്‍ഷത്തില്‍ കാസര്‍ഗോഡ് ഡയറ്റിന്റെ നേതൃത്ത്വത്തില്‍ നടന്ന ലേസര്‍ പദ്ധതി അടുത്ത അധ്യയനവര്‍ഷത്തിലും തുടരുന്നതിനുള്ള ഒരുക്കങ്ങള്‍  ആരംഭിച്ചു. ഇതിന്റെ ഭാഗമായ ആദ്യശില്പശാലയ്ക്ക് മെയ് 14 ന് ഐ. ടി @ സ്കൂളില്‍  തുടക്കമായി.
ശില്‍പശാലയ്ക്ക് ഡോ. രഘുറാം ഭട്ട് സ്വാഗതം പറഞ്ഞു. മുന്‍വര്‍ത്തെ അനുഭവങ്ങള്‍ കണക്കിലെടുത്തുകൊണ്ടും കൂടുതല്‍ മെച്ചപ്പെടുത്തിയും മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു.
ഐ. ടി. ഫാക്കല്‍ട്ടി  ലക്ചറര്‍ സുരേഷ് കൊക്കോട് പദ്ധതിയുടെ ഈ വര്‍ഷത്തിന്റെ നടത്തിപ്പു സംബന്ധിച്ച വിശദാംശങ്ങള്‍ അവതരിപ്പിച്ചു. മുന്‍വര്‍ഷത്തെ സ്കൂളുകള്‍ക്കൊപ്പം പുതിയ പത്ത് സ്കൂളുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
തുടര്‍ന്ന് ഡോ. പി. വി. പുരുഷോത്തമന്‍ മൊഡ്യൂളുകള്‍ തയ്യാറാക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് സൂചിപ്പിച്ചു. ഏഴാം തരത്തിലെ ശാസ്ത്രപാഠപുസ്തകത്തിലെ ആദ്യത്തെ നാല് അധ്യായങ്ങള്‍ക്കു വേണ്ട ടീച്ചിങ്ങ് മാനുവലും ഐ. ടി സാമഗ്രികളും തയ്യാറാക്കാന്‍ ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമായി.
ഐ. ടി @ സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ പി. രാജന്‍, എന്‍. കെ ബാബു എന്നിവര്‍ ഇ-ടി എം നെ സംബന്ധിച്ച സൂചനകള്‍ നല്‍കി.
അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന  ശില്‍പശാലയില്‍ പതിനഞ്ചോളം വിദഗ്ധാധ്യാപകര്‍  പങ്കെടുക്കുന്നുണ്ട്.

Tuesday, 7 May 2013

LSS,USS ഫലം

2012-13 വര്‍ഷത്തെ കാസര്‍ഗോഡ് ജില്ലയിലെ LSS, USS റിസല്‍ട്ടുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. താഴെയുള്ള ലിങ്കില്‍ ഓരോ സബ് ജില്ലയുടെയും പേരില്‍ ക്ലിക്ക് ചെയ്താല്‍ സബ് ജില്ലയിലെ ബന്ധപ്പെട്ട റിസല്‍ട്ട് ലഭ്യമാകും.

 LSS

USS
വിജയികള്‍ക്ക് കാസര്‍ഗോഡ് ഡയറ്റിന്റെ അഭിനന്ദനങ്ങള്‍... 

പ്രതിഭകളായ വിദ്യാര്‍ഥികളുടെ സ്ക്രീനിങ്ങ് ടെസ്റ്റ് റിസല്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Friday, 26 April 2013

ഓര്‍മകളുടെ തിരുമുറ്റത്തേക്ക്...

അധ്യാപനത്തിന്റെ മധുരം ആവോളം നുകര്‍ന്ന ഓര്‍മകളുടെ തിരുമുറ്റത്തേക്ക് കൃഷ്ണന്‍ മാസ്റ്റര്‍ വീണ്ടുമെത്തുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി. വി. കൃഷ്ണനാണ് ആര്‍ട്ട് ആധ്യാപകനായി താന്‍ വളരെക്കാലം ജോലിചെയ്ത പഴയ മായിപ്പാടി ട്രെയിനിങ്ങ് സ്കൂളില്‍ 28.04.2013 ന്  എത്തുന്നത്.
ഇന്ന് ആ സ്ഥാപനം ഡയറ്റ് എന്ന പുതിയ പേരിലാണ് അറിയപ്പെടുന്നതെങ്കിലും കൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഇത് പഴയ ബേസിക് ട്രെയിനിങ്ങ് സ്കൂള്‍ തന്നെ.
തന്റെ ഒരു സഹപ്രവര്‍ത്തകന്റെ രണ്ടാം തലമുറയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന മാസ്റ്ററെ ടി. ടി. സി വിദ്യാര്‍ഥികളുടെ സഹവാസ ക്യാംപില്‍ ക്ലാസെടുക്കാന്‍ ക്ഷണിച്ചതോടെയാണ് ഈ അപൂര്‍വമായ പുന:സമാഗമത്തിനു വേദിയൊരുങ്ങിയത്.
തനിക്ക് പ്രിയതമയെ കൂടി സമ്മാനിച്ച പഴയ മായിപ്പാടി ഓര്‍മകള്‍ക്ക് സുഗന്ധം തൂകാനെന്നവണ്ണം മേഴ്സിട്ടീച്ചര്‍ കൂടി ഈ യാത്രയില്‍ ഒപ്പമുണ്ട് എന്നത് ഈ തിരിച്ചുവരവിന് ഇരട്ടിമധുരം പകരുന്നു...
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മികച്ച ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റിനുള്ള 2009ലെ കെ. എസ്. പിള്ള സ്മാരക കാര്‍ട്ടൂണ്‍ പുരസ്കാരം നേടിയത് കാര്‍ട്ടൂണിസ്റ്റ് പി. വി. കൃഷ്ണനായിരുന്നു. മലയാള രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്തെ ആചാര്യ സ്ഥാനീയനായ കെ. എസ്. പിള്ളയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഏര്‍പ്പെടുത്തിയതാണ് കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം.
'സാക്ഷി' എന്ന പംക്തിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പി.വി.കൃഷ്ണന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചീഫ് ആര്‍ട്ടിസ്റ്റായിരുന്നു. മികച്ച ഫോട്ടോഗ്രാഫറും ചിത്രകാരനുമായ കൃഷ്ണന്‍ കേരള ലളിത കലാ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വരവഴിയിലെ കൃഷ്ണസ്പര്‍ശം

Thursday, 25 April 2013

കമ്മ്യൂണിറ്റി ലിവിങ്ങ് ക്യാമ്പിന് തുടക്കമായി

കാസര്‍ഗോഡ് ഡയറ്റിലെ ഒന്നാം വര്‍ഷ ടി. ടി. സി. വിദ്യാര്‍ഥികളുടെ കമ്മ്യൂണിറ്റി ലിവിങ്ങ് ക്യാമ്പ് ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ ഐ. പി. എസ്.  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.


25.04.2013 മുതല്‍ 04.05.2013 വരെ നീണ്ടു നില്‍ക്കുന്ന ക്യാംപില്‍ വൈവിധ്യമാര്‍ന്ന ക്ലാസുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പി. വി. കൃഷ്ണന്‍ (ചിത്രകലയും പ്രൈമറിക്ലാസിലെ ബോധനവും), നിര്‍മല്‍ കുമാര്‍ (തീയറ്റര്‍ ), ഉദയന്‍ കുണ്ടംകുഴി (നാടന്‍പാട്ട്), മുരളി (സോപ്പ് നിര്‍മാണം), നാരായണന്‍ പേരിയ (കഥ-കവിത) തുടങ്ങിയ പ്രമുഖര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

Wednesday, 17 April 2013

പൊന്‍പുലരി - ഉദ്ഘാടനം നാളെ

കാസര്‍ഗോഡ് ജില്ലാ പോലീസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന പൊന്‍പുലരി ത്രിദിന വിദ്യാഭ്യാസ ക്യാംപ് കാസര്‍ഗോഡ് ഡയറ്റില്‍ 2013 ഏപ്രില്‍ 18, 19, 20 തീയതികളില്‍ കാസര്‍ഗോഡ് ഡയറ്റില്‍ നടക്കുന്നു. ഏപ്രില്‍ 18 ന് വൈകുന്നേരം 3 മണിക്ക് ബഹു. കേരളാ ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുന്നു. വിശദാംശങ്ങള്‍ താഴെ.

Friday, 1 March 2013

കന്നട സി.ഡി.പ്രകാശനം

1,2 ക്ലാസുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വേണ്ടി നിര്‍മിച്ച ഇന്ററാക്റ്റീവ് സി. ഡി. യുടെ കന്നട പതിപ്പിന്റെ പ്രകാശനം മഞ്ചേശ്വരം ബി.ആര്‍.സി.യില്‍ വെച്ച് നടന്നു. ഡി.ഡി.ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ പ്രകാശനം നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
ഡി.ഇ.ഒ, എ.ഇ.ഒ, ബി.പി.ഒ, കന്നട അധ്യാപക സംഘടനാ പ്രതിനിധി എന്നിവര്‍ സന്നിഹിതരായിരുന്നു. സീനിയര്‍ ലക്ചറര്‍ ജലജാക്ഷി, ലക്ചറര്‍ സുരേഷ് കൊക്കോട്ട് എന്നിവരുടെ നേതൃത്വത്തില്‍ സി. ഡി. യുടെ ഉപയോഗത്തെ സംബന്ധിച്ച ഡമോണ്‍സ്ട്രേഷന്‍ ക്ലാസ് നടന്നു.
എസ്. സി. ഇ. ആര്‍. ടി. തയ്യാറാക്കിയ മലയാളം പതിപ്പിന്റെ കന്നട പതിപ്പ് തയ്യാറാക്കാന്‍ ഡയറ്റ് സ്വയം മുന്നോട്ടു വന്നതിനെ അധ്യാപകരും സംഘടനാ നേതാക്കന്മാരും അഭിനന്ദിച്ചു.