ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

പുതിയ ചുവടുകള്‍

STEPS പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ നടക്കുന്ന സഹായസംരംഭങ്ങളിലൂടെ....
ജി എച്ച എസ് എസ് വരക്കാട്

8 കുട്ടികള്‍ക്കു് എമര്‍ജെന്‍സി ലൈറ്റുകള്‍ നല്‍കി
സ്റ്റെപ്പ് പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സി ല്‍ പഠിക്കുന്ന കുട്ടികളുടെ വീടുകളില്‍ സര്‍വ്വെ നടത്തിയപ്പോള്‍ കണ്ടെത്തിയ ഇതുവരെ ഇലട്രിസിറ്റി ലഭിക്കാ ത്ത 8 കുട്ടികള്‍ക്കു് പഠനസഹാ യത്തിനായി എമര്‍ജന്‍സ്സി ലൈറ്റുകള്‍ നല്‍കി. വെള്ളരിക്കുണ്ട് LCC കമ്പ്യൂട്ടര്‍ സെന്റര്‍ മാനേജിംഗ് ഡയരക്ടര്‍ ആണ് 8 ലൈ റ്റുകള്‍ സംഭാവനയായി നല്‍കിയത്. സ്ക്കൂളില്‍ വച്ചു കൂടിയ യോഗ ത്തില്‍വച്ച് മാനേജിംഗ് ഡയരക്ടര്‍ എമര്‍ജന്‍സ്സി ലൈറ്റുകള്‍ സ്ക്കൂ ള്‍ ഹെഡ് മിസ്ട്രസ്സിനെ ഏല്‍പ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും എസ് എസ് എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം ലഭി ച്ച മലയോരത്തെ ഏകസ്ക്കൂള്‍ വരക്കാട് സ്ക്കൂള്‍ ആയതിനാലാണ് തന്നെ ഇക്കാര്യത്തില്‍ പ്രേരിപ്പിച്ചതെന്നും തുടര്‍ന്നും വിജയം ആ വര്‍ത്തിക്കണമെന്നും എം. ഡി. യോഗത്തില്‍ പറ‍ഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രി പി ആര്‍ കുഞ്ഞിരാമന്‍, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി മേരി, മെമ്പര്‍ ശ്രീ മത്തായി, പ്രിന്‍സിപ്പല്‍ പി.കെ മുരളീ ധരന്‍, ഹെഡ് മിസ്ട്രസ് ശ്രീമതി ശാന്തമ്മ പി, സ്റ്റാഫ് സെക്രട്ടറി രാജേന്ദ്രന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.

ജി എച്ച് എസ് എസ് 

 

കൈത്താങ്ങ്


പെരിയ: ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പെരിയയിലെ സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനസൗകര്യം മെച്ചപ്പെടുത്താനുളള സ്ക്കൂള്‍ പി.ടി.. യുടെ ശ്രമങ്ങള്‍ക്ക് തുടക്കമായി.

നാട്ടിലെ സുമനസ്സുകള്‍ സംഭാവന ചെയ്ത ഇരുന്ന് എഴുതാന്‍ സൗകര്യമുളള കസേരകള്‍ സ്ക്കൂള്‍ പി.ടി.. പ്രസിഡണ്ട് പ്രമോദ് പെരിയയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുല്ലൂര്‍ പെരിയ പ‍‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ.അരവിന്ദാക്ഷന്‍ കുട്ടികള്‍ക്ക് കൈമാറി.സുമനസ്സുകളായ ശ്രീ പി.വി.രാമന്‍, ബാലകൃഷ്ണന്‍ നായര്‍, ശാരദ എസ്. നായര്‍, ശശിമോഹന്‍ പുളിക്കാല്‍, ജയന്‍ കിഴക്കേവളപ്പില്‍, ബാലകൃഷ്ണന്‍ മാരാംകാവ്, ശ്രീധരന്‍ പുക്കളം, ജയപ്രകാശ് വേങ്ങയില്‍, മധു പുക്കളം, മണികണ്ഠന്‍ കെ.ആര്‍ എന്നിവരാണ്  കസേരകള്‍ സംഭാവന ചെയ്തത്. ചടങ്ങിന് ബാലചന്ദ്രന്‍ മാസ്ററര്‍ സ്വാഗതവും വേലായുധന്‍ മാസ്ററര്‍ നന്ദിയും പറഞ്ഞു.



No comments:

Post a Comment