ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday 25 June 2016

ബ്രൂണര്‍ അനുസ്മരണം

ജൂണ്‍ 5 ന് അന്തരിച്ച വിഖ്യാത മന;ശാസ്ത്രജ്ഞന്‍ ജെറോം എസ് ബ്രൂണറെ അനുസ്മരിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ പ്രഭാഷണം ഡയറ്റില്‍ സംഘടിപ്പിച്ചു.
ജൂണ്‍  25 ന് നടന്ന  പരിപാടിയില്‍ സെന്‍ട്രല്‍ യൂണിവേഴ്‍സിറ്റി കേരളയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അമൃത് ജി കുമാര്‍ അനുസ്മരണപ്രഭാഷണം നടത്തി.
ലോകമനശ്ശാസ്ത്രത്തില്‍ അതുല്യമായ സ്ഥാനമാണ് ബ്രൂണറിനുള്ളതെന്ന് അദ്ദേഹം സൂചിപ്പിച്ചു. പഠനത്തില്‍ ഭാഷയും സംസ്കാരവും വഹിക്കുന്ന പങ്കിനെ അടവരയിടാന്‍ ബ്രൂണറിന് കഴിഞ്ഞു. ബ്രൂണറുടെ പ്രവര്‍ത്തനഘട്ടം, ബിംബനഘട്ടം, പ്രതിരൂപാത്മകഘട്ടം എന്നിവ ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് ആശയാവിഷ്കരണത്തിനുള്ള ശേഷിയുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്. ഏത് പ്രായത്തിലും ഏതൊരു കുട്ടിയെയും എന്തും പഠിപ്പിക്കാനാവും എന്നു ബ്രൂണര്‍ പറഞ്ഞതിനെ ശ്രദ്ധയോടെ വായിക്കേണ്ടതുണ്ട്. ആശയാര്‍ജനത്തെ കുറിച്ച് ബ്രൂണര്‍ സൂചിപ്പിച്ച പ്രക്രിയ സവിശേഷമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഡോ. പി വി പുരുഷോത്തമന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രെയിനികളുമായി അഭിമുഖവും നടന്നു.
പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു. സീനിയര്‍ ലക്ചറര്‍ ടി ആര്‍ ജനാര്‍ദ്ദനന്‍ സ്വാഗതവും ടീച്ചര്‍ എജുക്കേറ്റര്‍ ഡി നാരായണ നന്ദിയും പറഞ്ഞു.


Monday 6 June 2016

പരിസ്ഥിതി ദിനാചരണം

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡയറ്റില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ലക്ചറര്‍ ടി ആര്‍ ജനാര്‍ദ്ദനന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. വനജീവികള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങള്‍ നമ്മുടെ പരിസ്ഥിതിയെ ബാധിക്കും എന്ന് സൂചിപ്പിച്ചു. തുടര്‍ന്ന് പരിസരശുചീകരണം, വൃക്ഷത്തൈ നടല്‍, വൃക്ഷത്തൈ വിതരണവും തുടങ്ങിയവ നടന്നു. ചടങ്ങിന് സീനിയര്‍ ലക്ചറര്‍ കെ രമേശന്‍, ടീച്ചര്‍ എജുക്കേറ്റര്‍ പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി.