ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday 31 October 2015

TERMS അധ്യാപകരിലേക്ക്

31.10.2015 ന് നടന്ന ക്ലസ്റ്ററിലൂടെ കാസര്‍ഗോഡ് ഡയറ്റും ഐ ടി @ സ്കൂളും ചേര്‍ന്ന് രൂപം കൊടുത്ത TERMS എന്ന ബൃഹത്ത് പദ്ധതി അധ്യാപകരെ പരിചയപ്പെടുത്തി. ഡിജിറ്റല്‍ സാമഗ്രികള്‍ കണ്ടെത്താനും നിര്‍മിക്കാനും പ്രയാസപ്പെടുന്ന അധ്യാപകരെ സംബന്ധിച്ച് ഇതൊരു വലിയ അനുഗ്രഹമാണെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ചേര്‍ത്തിരിക്കുന്ന സാമഗ്രികള്‍ പരിശോധിച്ച് ഏതൊക്കെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന ലഘുചര്‍ച്ച പല കേന്ദ്രങ്ങളിലും നടന്നു. നിര്‍ദേശങ്ങള്‍ അറിയിക്കാനുള്ള മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍ എന്നിവ പരിചയപ്പെടുത്തി. മെച്ചപ്പെട്ട സാമഗ്രികള്‍ കൈയിലുള്ളവര്‍ അവ മെയില്‍ ചെയ്തോ അവയുടെ സ്രോതസ്സിനെ സംബന്ധിച്ച വിവരം നല്‍കിയോ പദ്ധതി മെച്ചപ്പെടുത്താന്‍ അധ്യാപകരുടെ സഹകരണം തേടിക്കൊണ്ടാണ് സെഷന്‍ സമാപിച്ചത്. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹൈസ്കൂള്‍  പരിശീലന കേന്ദ്രങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ആര്‍ എം എസ് എ അസി. പ്രോജക്റ്റ് ഓഫീസര്‍ ശ്രീനിവാസ്. ഡയറ്റ് ഇ ടി സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഉപജില്ലാ കേന്ദ്രങ്ങള്‍ എ ഇ ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ പി ഭാസ്കരന്‍, ടി എം രാമനാഥന്‍, ടി ആര്‍ ജനാര്‍ദ്ദനന്‍, ഡോ. രഘുറാം ഭട്ട്, കെ വിനോദ്കുമാര്‍, എം വി ഗംഗാധരന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു
TERMS ന്റെ അഡ്രസ് :         termsofdiet.blogspot.in

Wednesday 28 October 2015

ക്ലസ്റ്റര്‍ ഡി ആര്‍ ജി പരിശീലനം

2015 ഒക്റ്റോബര്‍ 31 നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന്റെ ഡി ആര്‍ ജി പരിശീലനം ഐ ടി @ സ്കൂളില്‍ നടന്നു. ഹൈസ്കൂള്‍ വിഭാഗം ഇംഗ്ലീഷ്, സംസ്കൃതം, ഉറുദു എന്നിവയുടെ പരിശീലനമാണ് നടന്നത്. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ഡി ഡി ഇ സൗമിനി കല്ലത്ത്, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ ശ്രീനിവാസ് എന്നിവര്‍ സന്ദര്‍ശിച്ചു. ഡോ. പി വി പുരുഷോത്തമന്‍ സെഷന്‍ വിശദീകരണം നടത്തി. മാര്‍ തോമ ബധിര വിദ്യാലയത്തില്‍ നടന്ന ഇതര വിഷയങ്ങളുടെ പരിശീലനത്തിന് ഡയറ്റ് സീനിയര്‍ ലക്ചറര്‍ പി ഭാസ്കരന്‍ നേതൃത്വം നല്‍കി.


Tuesday 20 October 2015

ഐ എസ് എം സെമിനാര്‍

ഈ വര്‍ഷത്തെ രണ്ടാമത്തെ ഐ എസ് എം സെമിനാര്‍ ഐ ടി @ സ്കൂളില്‍ വെച്ച് 20. 10. 2015 ന് നടന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ സൗമിനി കല്ലത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ആധ്യക്ഷം വഹിച്ചു.
ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി ആര്‍ ജനാര്‍ദനന്‍ ആമുഖാവതരണം നടത്തി. ഐ എസ് എം ടീം അംഗങ്ങളായ രവീന്ദ്രനാഥ റാവു (എ ഇ ഒ കാസര്‍ഗോഡ്), ഹെലന്‍ (എ ഇ ഒ ചിറ്റാരിക്കല്‍), ടി എം രാമനാഥന്‍ (ഡയറ്റ്), രാമചന്ദ്രന്‍ നായര്‍ (ഡയറ്റ്), ഡോ. പി വി പുരുഷോത്തമന്‍ (ഡയറ്റ്) എന്നിവര്‍ വിലയിരുത്തലുകള്‍ അവതരിപ്പിച്ചു.
വിവിധ സ്കൂള്‍ പി ടി എ പ്രസിഡന്റുമാര്‍, മാതൃസമിതി പ്രസിഡന്റുമാര്‍, പ്രധാനാധ്യാപകര്‍, എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ എന്നിവര്‍ പ്രതികരണങ്ങള്‍ അവതരിപ്പിച്ചു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ അവര്‍ ആവിഷ്കരിച്ചിട്ടുള്ള വിവിധ പരിപാടികള്‍ വിശദീകരിച്ചു. ഇത്തരം സന്ദര്‍ശനങ്ങള്‍ തുടര്‍ന്നും ഉണ്ടാവണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
സീനിയര്‍ ലക്ചറര്‍ രാമചന്ദ്രന്‍ നായര്‍ ചര്‍ച്ച ക്രോഡീകരിച്ചു. സ്കൂള്‍ ഇനിയും മെച്ചപ്പെടുത്താന്‍ ഉതകുന്ന ഭാവിപരിപാടികള്‍ ആവിഷ്കരിക്കണമെന്ന ആഹ്വനത്തോടെ യോഗം പിരിഞ്ഞു.



Monday 19 October 2015

കര്‍ണാടകയില്‍ നിന്നും പഠനസംഘം

കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ നിന്നുള്ള വിദ്യാഭ്യാസ പഠനസംഘം കാസര്‍ഗോഡ് ഡയറ്റ് സന്ദര്‍ശിച്ചു. ഡി ഡി പി ഒ വീരണ്ണ എസ് ജെട്ടി, ഡയറ്റ് വൈസ് പ്രിന്‍സിപ്പല്‍ ശ്രീനിവാസ റെഡ്ഡി എന്നിവരുടെ നേതൃത്വത്തില്‍ വന്ന നാല്‍പതംഗ സംഘത്തില്‍ ബി ഇ ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍, ബി ആര്‍ സി പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന് ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആശയവിനിമയം ഒരു മണിക്കൂര്‍ നീണ്ടു. പ്രിന്‍സിപ്പലിനെ കൂടാതെ ടീച്ചര്‍ എജുക്കേറ്റര്‍ ഡി നാരായണ, ഫാക്കല്‍ട്ടി അംഗങ്ങളായ പി ഭാസ്കരന്‍, ഡോ. രഘുറാം ഭട്ട്, ഡോ. പി വി പുരുഷോത്തമന്‍, കെ വിനോദ്കുമാര്‍,  എന്നിവര്‍ വിവിധ പദ്ധതികളെ കുറിച്ച് അവതരണങ്ങള്‍ നടത്തി. ബ്ലെന്റ്, ടേംസ്, സ്കൂള്‍ പാര്‍ലമെന്റ്, ലെന്‍സ്, പി ജി ടി സി എന്നീ ഡയറ്റ് പദ്ധതികളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. ബെല്ലാരി ജില്ലയിലെ തുടര്‍ന്നുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉത്തേജനം പകരുമെന്ന് വീരണ്ണ എസ് ജെട്ടി പറഞ്ഞു.