ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Thursday 11 September 2014

STEPS കോര്‍ കമ്മിറ്റി യോഗം

ജില്ലയിലെ SSLC റിസല്‍ട്ട് മെച്ചപ്പെടുത്താന്‍ ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന STEPS പദ്ധതിയുടെ പ്രത്യേകറിവ്യൂ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ സുജാത (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍), സി രാഘവന്‍ (ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍), ഡോ. പി വി കൃഷ്ണകുമാര്‍ (ഡയറ്റ് പ്രിന്‍സിപ്പല്‍), സൗമിനി കല്ലത്ത് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കാഞ്ഞങ്ങാട്), എന്‍ സദാശിവ നായിക്ക് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കാസര്‍ഗോഡ്), പി ഭാസ്കരന്‍ (സീനിയര്‍ ലക്ചറര്‍, ഡയറ്റ്), ഡോ. പി വി പുരുഷോത്തമന്‍ (സീനിയര്‍ ലക്ചറര്‍, ഡയറ്റ്), എം പി രാജേഷ് ( ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ പങ്കെടുത്തു.
പി ഭാസ്കരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം പി രാജേഷ് ഗൃഹസര്‍വെ, മിഡ്‍ടേം പരീക്ഷ എന്നിവയുടെ റിസല്‍ട്ട് വിശകലനം അവതരിപ്പിച്ചു.
സര്‍വെ വിവരം ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ നിന്നും ഉടന്‍ വിവരം ശേഖരിക്കാന്‍ ഡി ഇ ഒ മാരെ ചുമതലപ്പെടുത്തി. ഏകദിന ഹെഡ്‍മാസ്റ്റര്‍ പരിശീലനം, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ബോധവത്കരണക്ലാസുകള്‍, ഒന്നാം ടേം റിസല്‍ട്ട് വിശകലനം, സ്കൂള്‍തല എസ് ആര്‍ ജി യോഗം, സ്കൂള്‍ സന്ദര്‍ശനം എന്നിവ സമയബന്ധിതമായി ഉടന്‍ നടത്താന്‍ തീരുമാനമായി.

No comments:

Post a Comment