ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Wednesday 24 September 2014

സമ്പൂര്‍ണ്ണ ബ്ലോഗ് അധിഷ്ഠിത വിദ്യാഭ്യാസ നെറ്റ് വര്‍ക്ക്- ചിറ്റാരിക്കല്‍ മാതൃക


ചിറ്റാരിക്കാല്‍ ഉപജില്ലയെ കേരളത്തിലെ സമ്പൂര്‍ണ്ണ ബ്ലോഗ് അധിഷ്ഠിത വിദ്യാഭ്യാസ നെറ്റ്‌വര്‍ക്ക് സാധ്യമാക്കിയ ആദ്യ ഉപജില്ലയായി പ്രഖ്യാപിച്ചു. തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി.കെ സുജാതയാണ് ചിറ്റാരിക്കാല്‍ ഉപജില്ലയെ കേരളത്തിലെ ആദ്യ ബ്ലോഗ് അധിഷ്ഠിത വിദ്യാഭ്യാസ നെറ്റ്‌വര്‍ക്ക് സാധ്യമാക്കിയ   ഉപജില്ലയായി പ്രഖ്യാപിച്ചത്.



ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ.കെ രാഘവന്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്ക്കാര പ്രഖ്യാപനം നടത്തി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ.ജെയിംസ് പന്തമാക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ.പി.വി കൃഷ്ണകുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി. സി.ജാനകി ,ഡയറ്റ് ലക്ചറര്‍ ശ്രീ.വിനോദ്കുമാര്‍, ബി.പി.ഒ ശ്രീ.സി.കെ സണ്ണി , ശ്രീ ശങ്കരന്‍ മാസ്റ്റര്‍ (മാസ്റ്റര്‍ ട്രെയിനര്‍-ഐടി@സ്ക്കൂള്‍),  വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ടോമി  പ്ലാച്ചേനി, ശ്രീമതി മറിയാമ്മ ചാക്കോ ( പരപ്പ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), ശ്രീ മോഹനന്‍ കോളിയാട്ട് (ഈസ്റ്റ് എളേരി ഗ്രോമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), ശ്രീമതി ശാന്തമ്മ ഫിലിപ്പ് (HM സെന്റ്തോമസ് എച്ച്എസ്എസ് തോമാപുരം)തുടങ്ങിയവര്‍ പങ്കെടുത്തു.
     എല്‍പി വിഭാഗത്തില്‍ നിര്‍മ്മലഗിരി എല്‍പിസ്ക്കൂള്‍ വെള്ളരിക്കുണ്ട്, സെന്റ്തോമസ് എല്‍പിഎസ് തോമാപുരം, ഗവ എല്‍പിസ്ക്കൂള്‍ വടക്കേ പുലിയന്നൂര്‍ എന്നീ സ്ക്കൂളുകളും  യുപി വിഭാഗത്തില്‍ എസ്‌കെജിഎം യുപിസ്ക്കൂള്‍ കുമ്പളപ്പള്ളി, എംജിഎം യുപിസ്ക്കൂള്‍ കോട്ടമല, എസ്എന്‍ഡിപി യുപിസ്ക്കൂള്‍ കടുമേനി എന്നീ സ്ക്കൂളുകളും മികച്ച ബ്ലാഗിനുള്ള പുരസ്ക്കാരം കരസ്ഥമാക്കി.  മികച്ച വിദ്യാലയ ബ്ലോഗിനുള്ള പുരസ്ക്കാരങ്ങള്‍  വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ടോമി  പ്ലാച്ചേനി, ശ്രീമതി മറിയാമ്മ ചാക്കോ ( പരപ്പ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), ശ്രീ മോഹനന്‍ കോളിയാട്ട് (ഈസ്റ്റ് എളേരി ഗ്രോമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), ശ്രീ ശങ്കരന്‍ മാസ്റ്റര്‍ (മാസ്റ്റര്‍ ട്രെയിനര്‍-ഐടി@സ്ക്കൂള്‍), ശ്രീമതി ശാന്തമ്മ ഫിലിപ്പ് (HM സെന്റ്തോമസ് എച്ച്എസ്എസ് തോമാപുരം) എന്നിവര്‍ നല്‍കി.

വെരി. റവ. ഫാദര്‍ അഗസ്ത്യന്‍ പാണ്ട്യേമാക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി  ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ.പി.വി കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ബാബു എന്‍കെ (മാസ്റ്റര്‍ ട്രെയിനര്‍ ഐടി@സ്ക്കൂള്‍), ശ്രീ.കെജെ തോമസ് (എച്ച്എംഫോറം കണ്‍വീനര്‍), ശ്രീ ജെമിനി അമ്പലത്തിങ്കല്‍ (പിടിഎ പ്രസിഡന്റ്), ശ്രീമതി ഷൈനി ഷാജി (എംപിടിഎ പ്രസിഡന്റ്) എന്നിവര്‍ ആശംസപ്രസംഗം നടത്തി. ചിറ്റാരിക്കല്‍ എഇഒ ശ്രീമതി സി ജാനകി ചടങ്ങിന് നന്ദി അര്‍പ്പിച്ച് സംസാരിച്ചു.

No comments:

Post a Comment