ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday 13 July 2013

SSLC റിസല്‍ട്ടിനെ കുറിച്ചുള്ള പഠനം ആരംഭിച്ചു

2013 മാര്‍ച്ചിലെ എസ്. എസ്. എല്‍. സി പരീക്ഷയില്‍ കുട്ടികള്‍ പിന്നാക്കം നിന്ന വിഷയങ്ങളില്‍ ഒന്ന് സോഷ്യല്‍ സയന്‍സ് ആണ്. പൊതുവെ എളുപ്പമുള്ള വിഷയമായി കരുതി വന്നിരുന്ന സോഷ്യല്‍ സയന്‍സ് എന്തുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് കടുപ്പമേറിയ വിഷയമായി മാറി എന്നത് ഏറെ പഠിക്കപ്പെട്ടിട്ടില്ല. എസ്. എസ്. എല്‍. സി പരീക്ഷയില്‍ കുട്ടികള്‍ ആപേക്ഷികമായി കൂടുതല്‍ തോല്‍വി ഏറ്റുവാങ്ങുന്ന വിഷയമായും സോഷ്യല്‍ സയന്‍സ് മാറിയിയിട്ടുണ്ട്. ഇത് എന്തുകൊണ്ട് എന്നതും അന്വേഷിക്കേണ്ടതുണ്ടെന്ന അഭിപ്രായം പൊതുവില്‍ ഉയര്‍ന്നു വരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് കാസര്‍ഗോഡ് ഡയറ്റ് ഇതേക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചത്. പഠനത്തിനാവശ്യമായ ടൂള്‍ നിര്‍മിക്കുന്നതിനുള്ള വര്‍ക്ക് ഷോപ്പ് കാഞ്ഞങ്ങാട് പുതിയകണ്ടം യു. പി. സ്കൂളില്‍ നടന്നു. പതിനഞ്ചോളം ഹൈസ്കൂള്‍ സോഷ്യല്‍ സയന്‍സ് അധ്യാപകരും ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളും ശില്‍പശാലയില്‍ പങ്കുകൊണ്ടു. പ്രിന്‍സിപ്പല്‍ സി.യം. ബാലകൃഷ്ണന്‍ ആമുഖ അവതരണം നടത്തി. കേവലമായ അഭിപ്രായശേഖരണത്തിനപ്പുറം മതിയായ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള കണ്ടെത്തലുകളാണ് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ശില്‍പശാലയുടെ പരിഗണനാവിഷയത്തെക്കുറിച്ചും പ്രതീക്ഷിത ലക്ഷ്യത്തെക്കുറിച്ചും ഫാക്കല്‍ട്ടി അംഗം എം. പി. സുബ്രഹ്മണ്യന്‍ സംസാരിച്ചു. ചോദ്യങ്ങള്‍ കൃത്യതപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഫാക്കല്‍ട്ടി അംഗങ്ങളായ ടി. ആര്‍ ജനാര്‍ദനന്‍, അബ്ദുള്‍ നാസിര്‍, ഡോ. പി. വി. പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പത്മനാഭന്‍, രമേശന്‍ ചേന്തട്ട, പവിത്രന്‍, നാരായണന്‍, മനോജ് കെ മാത്യു, ഗോപാലകൃഷ്ണന്‍, രാജേഷ് കുമാര്‍, തുളസി, സത്യന്‍, മീര, ഷാഹിദാ ബീവി, കൃഷ്ണന്‍, സുജാത, ബിജു ജോസഫ് എന്നീ അധ്യാപകര്‍ പങ്കാളികളായി


No comments:

Post a Comment