ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday 15 June 2013

പ്രധാനാധ്യാപക പരിശീലനം

ഡയറ്റിന്റെ നേതൃത്വത്തില്‍ വിവിധ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ പ്രത്യേക പരിശീലനം 2013 ജൂണ്‍ 13 ന് ഡയറ്റില്‍ നടന്നു. പ്ലാനിങ്ങ് & മാനേജ്മെന്റ് സീനിയര്‍ ലക്ചറര്‍ കെ. കമലാക്ഷന്‍ പങ്കാളികളെ സ്വാഗതം പറ‌ഞ്ഞു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഫാക്കല്‍ട്ടി അംഗങ്ങളായ എം പി സുബ്രഹ്മണ്യന്‍, എം വി ഗംഗാധരന്‍ എന്നിവര്‍ സ്കൂള്‍ പ്ലാനിങ്ങിനെ സംബന്ധിച്ച സെഷനുകള്‍ കൈകാര്യം ചെയ്തു. ഏഴാം തരത്തിലെ ശാസ്ത്രം ഐ. ടി അധിഷ്ഠിതമായി പഠിപ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ ലാബ് സ്കള്‍ അധ്യാപിക റീത്ത വിവരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ. രാധാകൃഷ്ണന്‍, എം വി രാമചന്ദ്രന്‍, മധു കെ, ജി സുബ്രഹ്മണ്യഭട്ട്, പി വി പ്രഭാകരന്‍, രാജീവന്‍ പി എന്നീ പ്രധാനാധ്യാപകര്‍ സജീവമായി പങ്കെടുത്തു

Saturday 1 June 2013

സ്ക്രീനിങ്ങ് ടെസ്റ്റ് റിസല്‍ട്ട്

കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഏഴാം തരത്തില്‍ പഠിച്ചിരുന്ന കുട്ടികളിലെ പ്രതിഭകളെ കണ്ടെത്താന്‍ നടത്തിയ സ്ക്രീനിങ്ങ് ടെസ്റ്റിലെ വിജയികളുടെ പേരുവിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. ഓരോ വിദ്യാഭ്യാസജില്ലയില്‍ നിന്നും 20 കുട്ടികളെ വീതമാണ് വിജയികളായി തെരഞ്ഞെടുത്തിട്ടുള്ളത്. യു. എസ്. എസ് പരീക്ഷയിലെ മാര്‍ക്കിനൊപ്പം സ്ക്രീനിങ്ങ് ടെസ്റ്റിലെ മാര്‍ക്കുകൂടി ചേര്‍ത്താണ് പ്രതിഭകളെ തെരഞ്ഞെടുത്തിരിക്കുന്നത്. പകുതിപ്പേര്‍ ഇതില്‍ പെണ്‍കുട്ടികളാണ്. കൂടാതെ ST, SC വിഭാഗത്തിലും CWSN വിഭാഗത്തിലും പെട്ട കുട്ടികള്‍ക്കുള്ള പ്രത്യേക പരിഗണനകളും ഉള്‍ക്കൊള്ളിച്ചാണ് പരീക്ഷാഭവനില്‍ നിന്നും അന്തിമലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ വിദ്യാഭ്യാസജില്ലയിലെയും റിസല്‍ട്ടിന് താഴെ ക്ലിക്ക് ചെയ്യുക