ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Friday 26 April 2013

ഓര്‍മകളുടെ തിരുമുറ്റത്തേക്ക്...

അധ്യാപനത്തിന്റെ മധുരം ആവോളം നുകര്‍ന്ന ഓര്‍മകളുടെ തിരുമുറ്റത്തേക്ക് കൃഷ്ണന്‍ മാസ്റ്റര്‍ വീണ്ടുമെത്തുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി. വി. കൃഷ്ണനാണ് ആര്‍ട്ട് ആധ്യാപകനായി താന്‍ വളരെക്കാലം ജോലിചെയ്ത പഴയ മായിപ്പാടി ട്രെയിനിങ്ങ് സ്കൂളില്‍ 28.04.2013 ന്  എത്തുന്നത്.
ഇന്ന് ആ സ്ഥാപനം ഡയറ്റ് എന്ന പുതിയ പേരിലാണ് അറിയപ്പെടുന്നതെങ്കിലും കൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഇത് പഴയ ബേസിക് ട്രെയിനിങ്ങ് സ്കൂള്‍ തന്നെ.
തന്റെ ഒരു സഹപ്രവര്‍ത്തകന്റെ രണ്ടാം തലമുറയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന മാസ്റ്ററെ ടി. ടി. സി വിദ്യാര്‍ഥികളുടെ സഹവാസ ക്യാംപില്‍ ക്ലാസെടുക്കാന്‍ ക്ഷണിച്ചതോടെയാണ് ഈ അപൂര്‍വമായ പുന:സമാഗമത്തിനു വേദിയൊരുങ്ങിയത്.
തനിക്ക് പ്രിയതമയെ കൂടി സമ്മാനിച്ച പഴയ മായിപ്പാടി ഓര്‍മകള്‍ക്ക് സുഗന്ധം തൂകാനെന്നവണ്ണം മേഴ്സിട്ടീച്ചര്‍ കൂടി ഈ യാത്രയില്‍ ഒപ്പമുണ്ട് എന്നത് ഈ തിരിച്ചുവരവിന് ഇരട്ടിമധുരം പകരുന്നു...
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മികച്ച ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റിനുള്ള 2009ലെ കെ. എസ്. പിള്ള സ്മാരക കാര്‍ട്ടൂണ്‍ പുരസ്കാരം നേടിയത് കാര്‍ട്ടൂണിസ്റ്റ് പി. വി. കൃഷ്ണനായിരുന്നു. മലയാള രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്തെ ആചാര്യ സ്ഥാനീയനായ കെ. എസ്. പിള്ളയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഏര്‍പ്പെടുത്തിയതാണ് കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം.
'സാക്ഷി' എന്ന പംക്തിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പി.വി.കൃഷ്ണന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചീഫ് ആര്‍ട്ടിസ്റ്റായിരുന്നു. മികച്ച ഫോട്ടോഗ്രാഫറും ചിത്രകാരനുമായ കൃഷ്ണന്‍ കേരള ലളിത കലാ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വരവഴിയിലെ കൃഷ്ണസ്പര്‍ശം

Thursday 25 April 2013

കമ്മ്യൂണിറ്റി ലിവിങ്ങ് ക്യാമ്പിന് തുടക്കമായി

കാസര്‍ഗോഡ് ഡയറ്റിലെ ഒന്നാം വര്‍ഷ ടി. ടി. സി. വിദ്യാര്‍ഥികളുടെ കമ്മ്യൂണിറ്റി ലിവിങ്ങ് ക്യാമ്പ് ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ ഐ. പി. എസ്.  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.


25.04.2013 മുതല്‍ 04.05.2013 വരെ നീണ്ടു നില്‍ക്കുന്ന ക്യാംപില്‍ വൈവിധ്യമാര്‍ന്ന ക്ലാസുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പി. വി. കൃഷ്ണന്‍ (ചിത്രകലയും പ്രൈമറിക്ലാസിലെ ബോധനവും), നിര്‍മല്‍ കുമാര്‍ (തീയറ്റര്‍ ), ഉദയന്‍ കുണ്ടംകുഴി (നാടന്‍പാട്ട്), മുരളി (സോപ്പ് നിര്‍മാണം), നാരായണന്‍ പേരിയ (കഥ-കവിത) തുടങ്ങിയ പ്രമുഖര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

Wednesday 17 April 2013

പൊന്‍പുലരി - ഉദ്ഘാടനം നാളെ

കാസര്‍ഗോഡ് ജില്ലാ പോലീസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന പൊന്‍പുലരി ത്രിദിന വിദ്യാഭ്യാസ ക്യാംപ് കാസര്‍ഗോഡ് ഡയറ്റില്‍ 2013 ഏപ്രില്‍ 18, 19, 20 തീയതികളില്‍ കാസര്‍ഗോഡ് ഡയറ്റില്‍ നടക്കുന്നു. ഏപ്രില്‍ 18 ന് വൈകുന്നേരം 3 മണിക്ക് ബഹു. കേരളാ ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുന്നു. വിശദാംശങ്ങള്‍ താഴെ.